തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല കോട്ടയം മറ്റക്കരയിലെ ടോംസ് കോളേജിന് സ്റ്റോപ്പ് മെമ്മോ നല്കി.ടോംസ് കോളേജ് ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നത്. നാളെ മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍ സാങ്കേതിക സര്‍വകലാശാല ആരംഭിച്ചു. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാങ്കേതിക സര്‍വകലാശാലയിലേയ്ക്ക് മാര്‍ച്ച് നടത്തി പരാതി ബോധിപ്പിക്കുകയായിരുന്നു.
Comments