You are Here : Home / News Plus

സമൂഹമാധ്യമങ്ങളില്‍ മോശം പ്രചാരണം നടക്കുന്നു ലക്ഷ്മി നായര്‍ പരാതി നല്‍കി

Text Size  

Story Dated: Monday, February 06, 2017 12:55 hrs UTC

തിരുവനന്തപുരം: മോശം പ്രചാരണം നടക്കുന്നെന്നു ചൂണ്ടിക്കാട്ടി ലക്ഷ്മി നായര്‍ ഡിജിപിക്കു പരാതി നല്‍കി. തന്നെയും തന്റെ മകനെയും ഭാവി മരുമകളെയും ചേര്‍ത്തു സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായ രീതിയില്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്നു. ഇതിനെ ക്രിമിനല്‍ കുറ്റമായിക്കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ഉടന്‍തന്നെ പൊലീസ് നടത്തുമെന്നാണ് വിവരം. ലക്ഷ്മി നായര്‍ മക്കളോടൊപ്പമുള്ള കുടുംബചിത്രങ്ങള്‍ മുന്‍പ് തന്നെ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയ മകന്റെ കാമുകിയാണ് ഈ ചിത്രത്തിലെന്നാണ് നവമാധ്യമങ്ങളിലെ പ്രചരണം. ഇതോടൊപ്പം നിരവധി അശ്ലീല ചിത്രങ്ങളും ലക്ഷ്മി നായരുടെ മക്കളുടേതെന്ന പേരില്‍ പ്രചരിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.