ശശികല മുഖ്യമന്ത്രി ആകുന്ന ദിനം തമിഴ്നാടിന് കറുത്ത ദിനമെന്ന് ജയലളിതയുടെ മരുമകൾ ദീപ . ജനങ്ങൾക്ക് ശശികലയെ വേണ്ട. ശശികലയ്ക്കല്ല ജനങ്ങൾ വോട്ട് ചെയ്തതെന്നും ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുളള ഡോക്ടർമാരുടെ വിശദീകരണത്തിൽ തൃപ്തയല്ലെന്നും ദീപ പറഞ്ഞു.
രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്നാണ് ഡോക്ടർമാരുടെ വാർത്താസമ്മേളനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എന്നാല്‍ ശശികലയ്ക്കെതിരെ മത്സരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ദീപ വ്യക്തമാക്കി.
Comments