You are Here : Home / News Plus

ജീവന് ഭീഷണിയെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, February 07, 2017 11:11 hrs UTC

ന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് മോദി . എന്തിനെയും നേരിടാന്‍ തയ്യാറാണെന്നും പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനിയും തുടരുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു. ലോക്​സഭയിൽ നന്ദിപ്രമേയ ചർച്ചക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. നവംബർ എട്ടിന് ​ശേഷം ഇതാദ്യമായാണ്​ മോദി ലോക്​സഭയിൽ സംസാരിക്കുന്നത്​.

രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചുകൂടിയായിരുന്നു ​പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. ഒടുവിൽ ഭൂകമ്പം വന്നെന്നും ഭൂമി കൊള്ളയടിക്കപ്പെട്ടപ്പോൾ ഭൂ മാതാവ്​ കോപിച്ചെന്നും പ്രാധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലും ഡൽഹിയിലും ഉണ്ടായ നേരിയ ഭൂചലന​ത്തെ പരാമർശിക്കുന്നതിനിടയില്‍ മോദിക്കെതിരായ തെളിവ്​ താൻ പുറത്ത്​ വിട്ടാൽ ഭുകമ്പം ഉണ്ടാകുമെന്ന് പറഞ്ഞ രാഹുലിനെതിരെയായിരുന്നു പരിഹാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.