ചെന്നൈ : ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശശികലയ്ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പി.എച്ച് പാണ്ഡ്യന് . ആശുപത്രിയിലാകും മുന്‍പ് ജയലളിതയ്ക്ക് അടിയേറ്റിരുന്നുവെന്നും അമ്മയെ കസേരയില്‍ നിന്നും വലിച്ച് താഴെയിടുകയും അടിക്കുകയും ചെയ്തിരുന്നുവെന്നും പാണ്ഡ്യന് ആരോപിച്ചു. വി.കെ ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും മറച്ചുവച്ചത് ഇതിന് തെളിവാണെന്നും പാണ്ഡ്യന് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ശശികലയുടെ ബന്ധുക്കള്‍ ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതില്‍ അസ്വഭാവികതയുണ്ട.
Comments