You are Here : Home / News Plus

നിർബന്ധപൂർവം രാജിവയ്പിക്കുകയായിരുന്നു

Text Size  

Story Dated: Tuesday, February 07, 2017 11:01 hrs UTC

ചെന്നൈ: ശശികല തന്നെ നിർബന്ധപൂർവം രാജിവയ്പിക്കുകയായിരുന്നുവെന്നു തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം . നിയമസഭാ കക്ഷി യോഗം വിളിച്ചതു താൻ അറിയാതെയായിരുന്നു.135 അണ്ണാ ഡിഎംകെ എംഎൽഎമാരിൽ ഒരു വിഭാഗത്തിന്റെ പിന്തുണ പനീർസെൽവത്തിനുണ്ടെന്നാണു സൂചന. എംഎൽഎമാർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പോയസ് ഗാർഡനിൽ ശശികല വിളിച്ചുചേർത്ത പാർട്ടി ഉന്നതതല യോഗം പനീർസെൽവത്തെ അണ്ണാ ഡിഎംകെ ട്രഷറർ സ്ഥാനത്തുനിന്നു പുറത്താക്കി. പാർട്ടി ഒറ്റക്കെട്ടാണെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും രാത്രി 1.15നു ശശികല വീടിനു പുറത്തെത്തി പ്രഖ്യാപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.