ലോ അക്കാഡമി വിഷയത്തിൽ സംസ്ഥാന സർക്കാരിനു തുറന്ന സമീപനമാണ് ഉള്ളതെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. അതിനാലാണ് വിദ്യാർഥികളെ വീണ്ടും ചർച്ചയ്ക്കു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനു ശുഭപര്യവസാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞ അദ്ദേഹം വിദ്യാർഥികളെ ചൂഷണം ചെയ്യുന്നുവെന്ന് സർക്കാരിനു മനസിലായിട്ടുണ്ടെന്നും വ്യക്തമാക്കി. പ്രിൻസിപ്പലിനെ മാനദണ്ഡങ്ങൾ പാലിച്ച് നിയമിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
Comments