ലോ അക്കാഡമിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോണ്ഗ്രസ് പ്രവർത്തകർ സമരപ്പന്തലിന് മുന്നിൽ പൊങ്കാലയിട്ട് പ്രതിഷേധിച്ചു. ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തെ പിന്തുണച്ചായിരുന്നു മഹിളകളുടെ പൊങ്കാല സമരം. അതിനിടെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന കെ.മുരളീധരൻ എംഎൽഎയെ മുതിർന്ന നേതാക്കൾ ഇന്നും സന്ദർശിച്ചു. കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവരാണ് ഇന്ന് സമരപ്പന്തലിൽ എത്തിയത്.
Comments