You are Here : Home / News Plus

ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം

Text Size  

Story Dated: Thursday, February 09, 2017 07:48 hrs UTC

തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ബഹളത്തില്‍ ഇന്ന് ലോക് സഭയും രാജ്യസഭയും സ്തംഭിച്ചു. ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാട്ടില്‍ അനാവശ്യ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണെന്നും അണ്ണാ ഡി.എം.കെ എം.പിമാര്‍ ആരോപിച്ചു.

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അണ്ണാ ഡി.എം.കെ എം.പിമാര്‍ പാര്‍ലമെന്റില്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു ഇതുവരെ. ഈ ബന്ധത്തില്‍ ഉലച്ചിലുണ്ടാവുന്നെന്ന സൂചനയാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടത്. ഇന്ന് അണ്ണാ ഡി.എം.കെ എം.പിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഭരണഘടന അനുശാസിക്കുന്ന പോലെ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ അനാവശ്യമായി സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഇടപെടുന്നെന്ന് ആരോപിച്ച എം.പിമാര്‍, ശശകലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.