You are Here : Home / News Plus

അന്വേഷണ കമ്മീഷനെ ഭയമില്ലെന്നും താന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും ശശികല

Text Size  

Story Dated: Thursday, February 09, 2017 07:52 hrs UTC

അന്വേഷണ കമ്മീഷനെ ഭയമില്ലെന്നും താന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല.

“കഴിഞ്ഞ മാസം അഞ്ചാം തിയ്യതി കൂടിയ മീറ്റിംഗില്‍ എന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതാണു. അപ്പോള്‍ ഊട്ടിയില്‍ ഉണ്ടായിരുന്ന ഗവര്‍ണറെ ഫാക്‌സ് മൂലം തീരുമാനം അറിയിച്ചിരുന്നു. പിന്നെ മുംബൈയിലേയ്ക്കു പോയ ഗവര്‍ണര്‍ക്കു അങ്ങോട്ടും ഒരു ഫാക്‌സ് അയച്ചു. ഇതു വരെ അദ്ദേഹത്തിൻ്റെ ഓഫീസില്‍ നിന്നും യാതോരു മറുപടിയും വന്നിട്ടില്ല. എന്നാലും ഞാന്‍ മുഖ്യമന്ത്രി ആകുന്നതു വൈകിപ്പിക്കാനുള്ള എന്തെങ്കിലും നീക്കങ്ങള്‍ നടന്നിട്ടുള്ളതായി കരുതുന്നില്ല. നിയമം അനുശാസിക്കുന്ന പോലെയും ജനാധിപത്യ രീതിയിലും ഗവര്‍ണര്‍ പ്രവര്‍ത്തിക്കുമെന്നു വിശ്വസിക്കുന്നു,” ശശികല ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.