You are Here : Home / News Plus

പനീര്‍ശെല്‍വത്തിനു പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍

Text Size  

Story Dated: Thursday, February 09, 2017 07:56 hrs UTC

തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വത്തിനു പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍. കാവല്‍ മുഖ്യമന്ത്രിയായിതുടരുന്ന പനീര്‍ശെല്‍വം മികച്ച രീതിയില്‍ ഭരണം നടത്തിയിരുന്നതായും അദ്ദേഹം തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

പനീര്‍ശെല്‍വം തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചവ്യക്തിയാണ്. എന്തുകൊണ്ടാണ് പനീര്‍സെല്‍വത്തിനു കുറച്ചുസമയംകൂടി അനുവദിക്കാതിരുന്നത്? ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ സ്ഥാനത്തുനിന്നു പുറത്താക്കാന്‍ പാര്‍ട്ടിക്കു കഴിയും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ഒരു ശുഭമായ അന്ത്യമല്ല സംഭവിച്ചിരിക്കുന്നത്. ശശികല എന്ന യാഥാര്‍ഥ്യം എന്നെ മാത്രമല്ല സാധാരണക്കാരേയും വേദനിപ്പിക്കുകയാണ്- കമല്‍ഹാസന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.