ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബ ഇന്ത്യയില്‍ സൌജന്യ ഇന്റര്‍നെറ്റ് സേവനം നല്കാന് ഒരുങ്ങുന്നു. ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററുമാരുമായി ചേര്‍ന്നായിരിക്കും പദ്ധതിയെന്നാണ് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞ ഡേറ്റാ നിരക്കില്‍ മികച്ച കണക്ടിവിറ്റി നല്കാന് ഞങ്ങള്‍ ശ്രമിക്കും, അതും സൗജന്യ കണക്ടിവിറ്റിയോടെ. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ആലിബാബ മൊബൈല്‍ ബിസിനസ് പ്രസിഡണ്ട് ബിസിനസ് ഇന്‍സൈഡറോട് പദ്ധതിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്
അതിവേഗ ഇന്റര്‍നെറ്റ് എത്താത്ത പ്രദേശങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനാണ് കമ്പനിയുടെ പ്രഥമ പരിഗണന. കണക്ടിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്ന യൂസര്‍മാര്‍ക്കും സേവനം ലഭ്യമാക്കും. സൗജന്യ സേവനങ്ങളുമായുള്ള റിലയന്‍സ് ജിയോയുടെ വരവോടെ കനത്ത തിരിച്ചടിയാണ് രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍ നേരിടുന്നത്.
Comments