You are Here : Home / News Plus

എഡിഎംകെ എംഎൽഎമാർ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി

Text Size  

Story Dated: Friday, February 10, 2017 10:39 hrs UTC

എഡിഎംകെ എംഎൽഎമാർ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി. എംഎൽഎമാരെക്കുറിച്ച് വിവരങ്ങൾ അറിയിക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. എംഎൽഎമാരെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. 

എംഎൽഎമാരെ ശശികല തടവിൽ പാർപ്പിച്ചിരിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. വ്യാഴാഴ്ച ഹേബിയർ കോർപ്പസ് ഹർജി പരിഗണിച്ചപ്പോൾ എംഎൽഎമാർ എല്ലാം സ്വതന്ത്രരാണെന്നും അവർ എംഎൽഎ ഹോസ്റ്റലുകളിൽ ഉണ്ടെന്നുമാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതേതുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.