You are Here : Home / News Plus

ഉത്തര്‍പ്രദേശ്: ആദ്യഘട്ട പോളിംഗ് ആരംഭിച്ചു

Text Size  

Story Dated: Saturday, February 11, 2017 03:54 hrs UTC

ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. മുസഫര്‍ നഗര്‍ ഉള്‍പെടെ ന്യൂനപക്ഷ ദളിത് വോട്ടുകള്‍ നിര്‍ണായകമായ പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലാണ് പോളിംഗ് ആരംഭിച്ചത്. അധികാരം നിലനിര്‍ത്താന്‍ അഖിലേഷ് യാദവിനും ഭരണം പിടിക്കാന്‍  മായവതിക്കും പശ്ചിമ യുപിയിലെ സീറ്റുകള്‍ നിര്‍ണായകമാണ്. ഇരുകൂട്ടര്‍ക്കുമെതിരെ കടുത്തപോരാട്ടവുമായി ബിജെപിയും കളം നിറഞ്ഞതോടെ ത്രികോണ പോരാട്ടമാണ് ഇവിടെ നടക്കുന്നത്

ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ ഇന്നാണ് പോളിംഗ്. പതിനഞ്ച് ജില്ലകളില്‍ 73 നിയോജക മണ്ഡലങ്ങളിലായി രണ്ടുകോടി അന്‍പത്തിഒന്‍പത് ലക്ഷം വോട്ടര്‍മാര്‍ ബൂത്തുകളിലെത്തും. ആകെ 839 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമാകുന്ന പശ്ചിമ ഉത്തര്‍പ്രദേശില്‍ ബിഎസ്പി 18 മുസ്ലീം സ്ഥാനാര്‍ത്ഥികളെയും എസ്പികോണ്‍ഗ്രസ് സഖ്യം 12 പേരെയും മത്സരിപ്പിക്കുന്നു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.