You are Here : Home / News Plus

ശശികലയ്ക്ക് കനത്ത തിരിച്ചടി; പനീര്‍ശെല്‍വത്തിന് പിന്തുണ കൂടുന്നു

Text Size  

Story Dated: Sunday, February 12, 2017 08:51 hrs UTC

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് കനത്ത തിരിച്ചടിയേകി പാര്‍ട്ടിയില്‍ നിന്നും ജനപ്രതിനിധികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. അഞ്ച് എംപിമാര്‍ കൂടി പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. എസ് രാജേന്ദ്രന്‍(വില്ലുപുരം), സെങ്കുട്ടുവനും(വേലൂര്‍) ജയ്‌സിങ് ത്യാഗരാജനും(തൂത്തുകുടി) മരുതുരാജയും(പേരാമ്പല്ലൂര്‍),രാജ്യസഭാംഗം ലക്ഷ്മണന്‍ എന്നിവരാണ് പുതുതായി ചിന്നമ്മയുടെ ക്യാമ്പ് വിട്ടത്.

ഇതോടെ ഒപിഎസ് ക്യാമ്പിലുളള എംപിമാരുടെ എണ്ണം 11 ആയി. നാമക്കല്‍ എംപി പിആര്‍ സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആര്‍ വനറോജ, രാജ്യസഭാ എംപിമാരായ വി മൈത്രേയന്‍, ശശികല പുഷ്പ എന്നിവരാണ് ഒപിഎസ്സിനൊപ്പമുള്ള മറ്റു എംപിമാര്‍.

കുറവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും പുറത്തുവിടണമെന്ന് 20 ഓളം എംഎല്‍എമാര്‍ ശശികലയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.