മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ തമിഴ്നാട് ഗവര്‍ണര്‍ കുതിരകച്ചവടത്തിന് വഴിയൊരുക്കുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെതിരെ ആര്‍ട്ടിക്കള്‍ 32 പ്രകാരം കുതിരകച്ചവടത്തിന് വഴിയൊരുക്കുന്നതിന് റിട്ട് പെറ്റീഷന് സമര്‍പ്പിക്കാവുന്നതാണെന്നും സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. നാളേക്ക് മുമ്പായി അനിശ്ചിതത്വത്തില്‍ തീരുമാനമുണ്ടാകണമെന്നും അല്ലാത്ത പക്ഷം നിയമനടപടിക്ക് നീങ്ങുമെന്നുമാണ് ബിജെപി നേതാവിന്റെ ഭീഷണി. അഭിഭാഷകന് കൂടിയായ സുബ്രഹ്മണ്യന് സ്വാമി നേരത്തെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments