You are Here : Home / News Plus

ലോ അക്കാദമി : സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് വിഎസ്

Text Size  

Story Dated: Sunday, February 12, 2017 08:56 hrs UTC

പേരൂര്‍ക്കട ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ലോ അക്കാദമി ഭൂമി ഇടപാടില്‍ അന്വേഷണമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ വിഎസ് വ്യക്തമാക്കി.

ഭൂമി പ്രശ്‌നത്തില്‍ റവന്യൂ സെക്രട്ടറിക്ക് നല്‍കിയ രണ്ട് കത്തുകളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകും. സര്‍ക്കാര്‍ ഭൂമി ആരു കയ്യടക്കിയാലും അത് തിരിച്ചുപിടിക്കണം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.