You are Here : Home / News Plus

കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, February 12, 2017 09:04 hrs UTC

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. തിരിച്ചടിച്ച സൈന്യം ഒളിച്ചിരുന്നു ആക്രമണം നടത്തിയ നാല് തീവ്രവാദികളെ വധിച്ചു. കുല്‍ഗാമില്‍ പുലര്‍ച്ചെയാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. തെരച്ചിലിനിടയില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഹിസ്ബുള്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം.

ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ യാരിപ്പോറയിലാണ് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ പേര്‍ പ്രദേശത്തെ കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. പൊലീസും സൈന്യവും ചേര്‍ന്ന സംയുക്ത സംഘമാണ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.