You are Here : Home / News Plus

ഭീഷണിയിൽ ഭയപ്പെടില്ല

Text Size  

Story Dated: Sunday, February 12, 2017 01:24 hrs UTC

ചെന്നൈ: എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി ശശികല എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ഭീഷണികളിൽ ഭയപ്പെടില്ലെന്നും എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കുമെന്നും ശശികല പറ‍ഞ്ഞു.മുൻകൂട്ടി തയാറാക്കിയ പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ അനുയായികളുള്ള മൂന്നാമത്തെ പാർട്ടിയാണ് അണ്ണാ ഡിഎംകെ. പാർട്ടിയെ പിളർത്താനുള്ള ശ്രമം അണികൾ തിരിച്ചറിയണമെന്നും അവർ പറഞ്ഞു. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎൽഎമാരെയും കൂവത്തൂരിലെത്തിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം തുടർനടപടി തീരുമാനിക്കും. മുഖ്യമന്ത്രി ഒ.പനീർസെൽവവും കൂവത്തൂരിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കാര്യങ്ങൾ തനിക്കെതിരായാൽ ആത്മഹത്യ ചെയ്യുമെന്നു ഗവർണർക്കു കത്തെഴുതിയെന്ന പ്രചാരണവും ശശികല തള്ളി.ഇന്നലെയും ശശികല റിസോർട്ടിലെത്തി മൂന്നു മണിക്കൂറോളം എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സദാചാര വാദികള്‍ പുറത്തുപോകേണ്ടിവരും: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്
    എസ്.എഫ്.ഐക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാന്‍ കഴിയില്ലെന്നും സദാചാര ബോധവും വച്ചുകൊണ്ട് ആരും സംഘടനയില്‍ വരേണ്ടെന്നും...

  • ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
     യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്റെ കിഴക്കന്‍...

  • ലോ അക്കാദമിയുടെ പ്രവേശന കവാടം റവന്യൂ വകുപ്പ് പൊളിച്ചുനീക്കി
    തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചുനീക്കി....

  • കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
    ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു....

  • ലോ അക്കാദമി : സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് വിഎസ്
    പേരൂര്‍ക്കട ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് ഭരണപരിഷ്‌കാര...