ലാവ്ലിന് കേസില്‍ പിണറായി വിജയന് അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജാണ് ഹാജരാകുക. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നത്. സിബിഐയുടെ വാദമാണ് ആദ്യം നടക്കുക.
ഒരു വര്‍ഷത്തിനിടെ സാങ്കേതിക കാരണങ്ങളാല്‍ നിരവധി തവണ മാറ്റിവെച്ച ശേഷമാണ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഏറ്റവും ഒടുവില്‍ കേസ് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് മറ്റൊരു കേസില്‍ ഹാജരാകന്‍ ഉള്ളതിനാല്‍ മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് പി ഉബൈദ്, വാദം കേള്‍ക്കല്‍ ഈ മാസം രണ്ടാം വാരത്തിലേക്ക് നിശ്ചയിക്കുകയായിരുന്നു.
Comments