You are Here : Home / News Plus

ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഒന്നാം പ്രതി

Text Size  

Story Dated: Monday, February 13, 2017 12:51 hrs UTC

തൃശൂര്‍: ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഒന്നാം പ്രതി.പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്ക് പൊലീസ്. കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പേരെയാണ് കേസില്‍ പ്രതികളായി ചേര്‍ത്തിരിക്കുന്നത്.ഇരിങ്ങാലക്കുട എഎസ് ഐ കെ എന്‍ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവുകള്‍ ശേഖരിച്ചത്. വടക്കാഞ്ചേരി കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജിഷ്ണുവിന്റെ മരണത്തില്‍ അഞ്ച് പേരെ പ്രതിചേര്‍ത്ത് പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിക്കുന്ന സമയത്ത് പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ സിപി പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, ബിബിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.