ദില്ലി : ശശികലയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. ശശികലയ്ക്ക് നാലു വര്‍ഷം തടവും പത്തുകോടി രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി വിലയിരുത്തി. നാല് വര്‍ഷം തടവുശിക്ഷ വിധിച്ച വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്, അമിതാവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ശശികല എത്രയും വേഗം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസില്‍ ജസ്റ്റിസുമാരായ പി സി ഘോഷ്, അമിതാവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ ജൂണില്‍ വിധി പറയാന്‍ മാറ്റി വച്ചത്.
Comments