You are Here : Home / News Plus

പനീര്‍ശെല്‍വം കൂവത്തൂരിലേയ്ക്ക്.

Text Size  

Story Dated: Tuesday, February 14, 2017 11:50 hrs UTC

ചെന്നൈ : കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കൂവത്തൂരിലേയ്ക്ക്.തമിഴ്‌നാടിന്റെ ജനവികാരം തനിക്കൊപ്പമാണെന്നും, ജയലളിതയുടെ ആത്മാവ് സംസ്ഥാനത്തെ രക്ഷിക്കുമെന്നും ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പനീര്‍ശെല്‍വം അഭിപ്രായപ്പെട്ടിരുന്നു. ശശികല എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തി എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനാണ് പനീര്‍ശെല്‍വത്തിന്റെ നീക്കം. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശികലയുടെ പ്രസ്താവനയെയും പനീര്‍ശെല്‍വം ചോദ്യം ചെയ്തു. ശശികലയ്ക്ക് തന്നെ പുറത്താക്കാനാകില്ലെന്ന് ഒപിഎസ് അഭിപ്രായപ്പെട്ടു. എഐഎഡിഎംകെ ട്രഷററായിരുന്നു പനീര്‍ശെല്‍വം. അമ്മയുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.