അടിമാലി:ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള കല്ലാര്‍ കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം.റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടിയത്. ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ബാബുരാജിന്റെ ഇടതു നെഞ്ചിലാണ് വെട്ടേറ്റിരിക്കുന്നത്. വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനമാണ് ഇയാളെ ചൊടിപ്പിച്ചത്.
Comments