ചെന്നൈ: പിന്‍വാതിലിലൂടെ അധികാരം പിടിക്കാനില്ലെന്ന് ഡിഎംകെ. നിലവിലെ സാഹചര്യത്തില്‍ ആരെയും പിന്തുണയ്ക്കാനില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് പറഞ്ഞു.രാഷ്ട്രീയക്കാര്‍ അഴിമതി ചെയ്യാതെ പൊതുജീവിതം നയിക്കണം. എന്നാല്‍ അനധികൃത സ്വത്തുസമ്പാദനക്കേസു സംബന്ധിച്ച് ഒരു പ്രതികരണത്തിനും ഇപ്പോള്‍ തയാറല്ലെന്നും സ്റ്റാലിന് വ്യക്തമാക്കി. 21 വര്‍ഷത്തിനുശേഷം നീതി പുനഃസ്ഥാപിക്കപ്പെട്ടു. ഉറപ്പുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഉടന്‍ നടപടിയെടുക്കണം. നിയമസഭ വിളിച്ചുചേര്‍ത്തു ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക ആത്മഹത്യ, കുടിവെള്ളം, വരള്‍ച്ച, വികസപ്രശ്നങ്ങള് തുടങ്ങിയ പ്രശ്നങ്ങളില്‍ സംസ്ഥാനത്ത് സ്തംഭനാവസ്ഥയാണെന്നും സ്റ്റാലിന് പറഞ്ഞു. ശശികലയ്ക്കെതിരായ വിധി അഴിമതിക്കെതിരായ ഒരു പാഠമാണ്.
Comments