You are Here : Home / News Plus

എടപ്പാടി പളനിസാമി ഗവർണറെ കാണുന്നതിനായി രാജ്ഭവനിലെത്തി

Text Size  

Story Dated: Tuesday, February 14, 2017 11:56 hrs UTC

ചെന്നൈ∙ ജലസേചന മന്ത്രി എടപ്പാടി പളനിസാമി ഗവർണറെ കാണുന്നതിനായി രാജ്ഭവനിലെത്തി. എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന റിസോർട്ടിൽനിന്ന് 11 മന്ത്രിമാർക്കൊപ്പമാണ് പളനിസാമി രാജ്ഭവനിലെത്തിയത്. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ച് പളനിസാമി ഗവർണർ സി.വിദ്യാസാഗർ റാവുവിന് കത്തയച്ചിരുന്നു.വൈകിട്ട് അഞ്ചരയ്ക്കു ശേഷമാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഗവർണർ ക്ഷണിച്ചാലുടൻ എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്തുകൾ ഹാജരാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.