You are Here : Home / News Plus

104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ഐ.എസ്.ആര്.ഒ

Text Size  

Story Dated: Wednesday, February 15, 2017 08:02 hrs UTC

അത്യപൂര്‍വ്വ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതി. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള മഹാവിക്ഷേപണമാണ് ഐഎസ്ആര്‍ഒ വിജയകരമാക്കിയത്. പിഎസ്എല്‍വി C-37 റോക്കറ്റ് ഉപയോഗിച്ച് ഏഴു രാജ്യങ്ങളില്‍നിന്നുള്ള 104 ഉപഗ്രഹങ്ങളാണ് ഇന്നു രാവിലെ 9.28ന് വിക്ഷേപിച്ചത്. എല്ലാ ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പൈസ് സെന്ററിലാണ് ഐഎസ്ആര്‍ഒയുടെ മഹാവിക്ഷേപണദൗത്യം നടന്നത്. ചരിത്രദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഐഎസ്ആര്‍ഒയിലെ ശാസ്‌ത്രഞ്ജരെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു.

ഇന്നു വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ മൂന്ന് എണ്ണം ഒഴിച്ചാല്‍ ബാക്കിയുള്ളവ വിദേശ ഉപഗ്രഹങ്ങളാണ്. ഇസ്രായേല്‍, കസാഖിസ്ഥാന്‍, തായ്‌ലണ്ട്, സ്വിറ്റ്‌സര്‍ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 10 കിലോ ഭാരമുള്ള നാനോ  ഉപഗ്രഹങ്ങളാണ് ഇവ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.