You are Here : Home / News Plus

എടപ്പാടി പളനി സാമി ഗവര്‍ണറെ കാണുന്നു

Text Size  

Story Dated: Thursday, February 16, 2017 05:52 hrs UTC

എഐഎഡിഎംകെ ശശികല പക്ഷം തിരഞ്ഞെടുത്ത നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സാമി വീണ്ടു ഗവര്‍ണറെ കാണുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തിനായി തമിഴ്‌നാട് കാത്തിരിക്കുമ്പോഴാണ് കൂടിക്കാഴ്ച. ഗവര്‍ണറുടെ ആവശ്യപ്പെട്ടപ്രകാരമാണ് പളനി സ്വാമി രാജ്ഭവനിലത്തി ഗവര്‍ണറെ കാണുന്നതെന്നാണ് വിവരം.

11:30ന് രാജ്ഭവനില്‍ എത്തണമെന്ന് പളനി സ്വാമിക്ക് നിര്‍ദ്ദേശം ലഭിച്ചെന്നാണ് ശശികല പക്ഷം നേതാക്കള്‍ അവകാശപ്പെടുന്നത്. മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതാണ് സൂചനയെന്നാണ് നേതാക്കള്‍ നല്‍കുന്ന നിവരം. തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി മറികടക്കാന്‍ ഉടനടി നടപടി വേണമെന്നാണ് ശശികല വിഭാഗം ആവശ്യപ്പെടുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.