You are Here : Home / News Plus

ജിഷ്‍ണുവിന്‍റെ വീട്ടില്‍ വി എസ് ഇന്നെത്തും

Text Size  

Story Dated: Thursday, February 16, 2017 05:55 hrs UTC

പാമ്പാടി നെഹ്റു കോളേജിൽ മരിച്ച ജിഷ്ണു പ്രണോയുടെ വീട്ടിൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ഇന്ന് സന്ദർശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ  വീട് സന്ദർശിക്കാത്തതിനെതിരെ വിമർശനം വ്യപകമാകുന്നതിനിടെയാണ് വി എസിന്‍റെ സന്ദർശനം.

ജിഷ്ണു പ്രണയോയുടെ നാദാപുരം വളയത്തെ വസതിയിൽ രാവിലെയാണ് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ എത്തുക. മന്ത്രിമാരും  കക്ഷി നേതാക്കളും ജിഷ്ണുവിന്‍റെ വീട്ടിൽ ഇതിനകം എത്തുകയും എല്ലാവിധ പിൻതുണയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ  ജിഷ്ണുവിന്‍റെ വീടിന് സമീപത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം വീട്ടുകാരെ  കണാനെത്തിയിരുന്നില്ല. താൻ സന്ദർശിക്കണ്ട  കാര്യമില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ  പ്രസ്താവനക്കെതിരെ ജിഷ്ണുവിന്‍റെ അമ്മ രംഗത്തെത്തുകയും ചെയ്തിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.