You are Here : Home / News Plus

സ്വകാര്യ ബസ് സർവ്വീസുകൾക്ക് ദൂരപരിധി 140 കിലോമീറ്ററാക്കി കുറച്ചു

Text Size  

Story Dated: Thursday, February 16, 2017 05:58 hrs UTC

സ്വകാര്യ ബസുകളുടെ ദീർഘദൂര സർവ്വീസുകൾക്ക് തടയിട്ട് സംസ്ഥാന സർക്കാർ. ലിമിറ്റഡ്സ്റ്റോപ്-ഓർ‍ഡിനറി ബസ്സുകളുടെ ദൂരപരിധി സർക്കാർ 140 കിലോമീറ്ററാക്കി കുറച്ചു. സ്വകാര്യ ബസുകൾക്ക് ദൂരപരിധിയില്ലാതെ സർവ്വീസ് നടത്താൻ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയാണ് സർക്കാർ മാറ്റിയത്.

മോട്ടോർ വാഹന ചടങ്ങളിൽ ഭേദഗതി വരുത്തി സ്വകാര്യ ബസ്സുകൾക്ക് ദൂരപരിധിയില്ലാതെ ലിമിറ്റഡ്സ്റ്റോപ്- ഓർഡിനറി സർവ്വീസുകൾ നടത്താനുള്ള അനുമതി കഴിഞ്ഞ സർക്കാറിന്‍റെ കാലത്താണ് നൽകിയത്. 2016 ഫിബ്രവരിയിൽ ഇതിനായി വിജ്ഞാപനവും പുറപ്പെടുവിച്ചു. ദേശസാൽകൃത റൂട്ടിൽ സ്വകാര്യ ബസുകൾക്ക് യഥേഷ്ടം സർവ്വീസ് നടത്താൻ അനുമതി നൽകുന്നത് സ്വകാര്യ മുതലാളിമാരെ സംരക്ഷിക്കാനണെന്ന ആക്ഷേപവവും ഉയർന്നു. ഈ തീരുമാനമാണ് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം റദ്ദ് ചെയ്തത്. ഇനി മുതൽ സ്വകാര്യ ബസ്സുകൾക്ക് 140 കിലോമാറ്റർ ദൂരത്തേക്ക് മാത്രമാണ് സർവ്വീസ് നടത്താനാകുക.ലമിറ്റഡ് സ്റ്റോപ് സർവ്വീസ് എടുത്തുകളയും പകരം ഓ‍ർ‍ിനറി സർവ്വീസ് മാത്രമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.