You are Here : Home / News Plus

എടപ്പാടി പളനി സ്വാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കി ഗവര്‍ണര്‍ ഉത്തരവിറക്കി

Text Size  

Story Dated: Thursday, February 16, 2017 08:28 hrs UTC

എഐഎഡിഎംകെ നിയമകക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കി ഗവര്‍ണര്‍ ഉത്തരവിറക്കി. പളനി സ്വാമിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായാണ് വിവരം. പളനി സ്വാമി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. സത്യപ്രതിഞ്ജ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നാണ് സൂചനകള്‍.  15 ദിവസത്തിനകം പളനി സ്വാമി ഭൂരിപക്ഷം തെളിയിക്കണം. 

അതേ സമയം പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കാന്‍ ഒ പനീര്‍ സെല്‍വവും പളനിസ്വാമിയും തമ്മില്‍ സമവായത്തിന് നീക്കം തുടങ്ങി. കുവത്തൂരിലെ റിസോര്‍ട്ടില്‍ എംഎംല്‍മാര്‍ യോഗം ചേരുകയാണ്. തമിഴഅനാട്ടിലെ ഭരണ പ്രതിസന്ധി നീളുന്നതിനിടെ വേഗം തീരുമാനമെടുപ്പിക്കാന്‍ കേന്ദ്രം ഇടപെട്ടെന്നാണ് സൂചന.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.