നിലമ്പൂരില്‍ ഇന്നലെ പിടിയിലായയാള്‍ മാവോയിസ്റ്റ് സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ്. കോയമ്പത്തൂര്‍ സ്വദേശി അയ്യപ്പനാണ് ഇന്നലെ പിടിയിലാത്. നിലമ്പൂരിലെ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ടതാണ് ഇയാളെന്നും പൊലീസ് പറയുന്നു.
നിലമ്പൂര്‍ വനത്തില്‍ പൊലീസ് വെടിവയ്പ്പില്‍ രണ്ടു മാവോയിസ്ററുകള്‍ മരിച്ച സംഭവത്തിന് പ്രതികാരം ചെയ്യാന്‍ മാവോയിസ്റ്റുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശനിയാഴ്ച്ച വര്‍ഗ്ഗീസ് ദിനാചരണത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടി നടത്തുമെന്ന സൂചനകളെത്തുടര്‍ന്ന് പൊലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കി.
Comments