യാത്ര വിലക്ക് നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. ഇതിനായുള്ള പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്ന് വാഷിങ്ടണിൽ നടന്ന വാർത്ത സമ്മേളനത്തിൽ ട്രംപ് ആവർത്തിച്ചു.
സിറിയ, ഇറാൻ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് യാത്രാവിലക്കേർപ്പെടുത്തി കഴിഞ്ഞ മാസമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കിയത്. ഇതിന് അപ്പീൽ കോടതിയിൽ തിരിച്ചടി നേരിട്ടെങ്കിലും യാത്രവിലക്ക് നയത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് കർശനമായ നടപടികൾ ആവശ്യമാണെന്ന് പറഞ്ഞ ട്രംപ് പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്ന് ആവർത്തിച്ചു.
Comments