You are Here : Home / News Plus

സംസ്ഥാനത്ത് കുഴൽക്കിണർ കുത്തുന്നതിന് വിലക്ക്

Text Size  

Story Dated: Saturday, February 18, 2017 10:57 hrs UTC

സംസ്ഥാനത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.സംസ്ഥാനത്തെ പാറക്കുളങ്ങളിലെ വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് പരിശോധിച്ച് ഏറ്റെടുക്കാനും ജില്ലാകളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും റവന്യു വകുപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം അപകടകരമായി കുറയുന്നു എന്നാണ് പഠനം. പ്രതിവര്‍ഷം ശരാശരി മൂന്ന് മീറ്ററോളം ജലനിരപ്പ് താഴുന്നുണ്ട്. മഴക്കുറവിന് പുറമെ അനിയന്ത്രിതമായ ചൂടും കൂടിയായതോടെ സ്ഥിതി വഷളായെന്നാണ് ഭൂജലവകുപ്പ് റവന്യു വകുപ്പിന് നല്‍കിയ മുന്നറിയിപ്പ്. ജലചൂഷണം തടയാന്‍ കര്‍ശന നടപടികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മെയ് അവസാനം വരെ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ പാടില്ല. ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉറപ്പ് വരുത്തണമെന്നാണ് ജില്ലാക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.