You are Here : Home / News Plus

സിനിമാരംഗത്തെ കുടിപ്പകപരിശോധിക്കുമെന്നും ദിനേശ് കശ്യപ്

Text Size  

Story Dated: Sunday, February 19, 2017 11:45 hrs UTC

കൊച്ചി:നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലെ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് ഐജി ദിനേന്ദര കശ്യപ് വ്യക്തമാക്കി. സിനിമാരംഗത്തെ കുടിപ്പക അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ദിനേശ് കശ്യപ് വ്യക്തമാക്കി. . യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പ്രതികള്‍ രാജ്യം വിട്ടു പോവുന്നത് തടയാനാണ് പൊലീസ് നടപടി സിനിമാതാരത്തെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ടു പേരെ ഇന്ന് പൊലീസ് പിടികൂടിയിരുന്നു. കൊടുംകുറ്റവാളികളെന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന വടിവാള്‍ സലിം കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നും ആലുവ റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനില്‍, വിജീഷ് മണികണ്ഠന്‍ എന്നിരെയാണ് ഇനിയും പിടികൂടാനുള്ളതെന്നുെ പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. സംഭവവുമായി നേരിട്ട് ബന്ധമുള്ളവരെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. തട്ടികൊണ്ടു പോകലും ബ്ലാക് മെയിലിംഗുമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവര്‍ എന്നാണ് പൊലീസ് ഭാഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.