You are Here : Home / News Plus

സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ല

Text Size  

Story Dated: Sunday, February 19, 2017 12:02 hrs UTC

തിരുവനന്തപുരം: നടിക്കുനേരെ ഇന്നലെ ഉണ്ടായ ആക്രമണം കേരളത്തിന്റെ സംസ്‌ക്കാരത്തിന് നിരക്കാത്തതാണെന്നു ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജീച്ചര്‍ അറിയിച്ചു.നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കുറ്റകൃത്യം പരിപൂർണ്ണമായി തെളിയിച്ച് കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. സ്ത്രീക്കുനേരെ ഉണ്ടായ ആക്രമണം ഉല്‍കണ്ഠാജനകമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണത്. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഗൗരവൂര്‍വ്വം കാണാനും വേഗത്തില്‍ ഇടപെടാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പൊലീസ് പുലര്‍ത്തണമെന്നും ശൈലജ ടീച്ചര്‍ നിര്‍ദ്ദേശിച്ചു. സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ല.