You are Here : Home / News Plus

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ‘അമ്മ’യുടെ പ്രതിഷേധ കൂട്ടായ്മ

Text Size  

Story Dated: Sunday, February 19, 2017 01:48 hrs UTC

കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ‘അമ്മ’യുടെ പ്രതിഷേധ കൂട്ടായ്മ . കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടിലായിരുന്നു സിനിമ പ്രവർത്തകരുടെ സംഘടന പ്രതിഷേധം.മമ്മൂട്ടി, ജയസൂര്യ, മനോജ്.കെ. ജയൻ, ദിലീപ്, കാളിദാസൻ, സിദ്ധിഖ്, സംവിധായകൻമാരായ കമൽ, രഞ്ജിത്ത്, ജോഷി, മേജർ രവി, ലാൽ, മഞ്ജു വാര്യർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആദ്യമായാണ് ഇത്തരം ദാരുണമായ കാര്യം ഉണ്ടാകുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. ഇത്തരം സംഭവങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ കാണാറുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ ഉണ്ടാവാറില്ല. സംഭവത്തിൽ വലിയ ദുഃഖമുണ്ട്. നമ്മളെല്ലാം അവർക്കൊപ്പമുണ്ട്. ഇത്തരം സംഭവങ്ങളെ ഉൽസവമായി ആഘോഷിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. കാര്യങ്ങൾ പൊലീസ് ഭംഗിയായി ചെയ്യുന്നുണ്ട്, അതിന് സമയമെടുക്കുമായിരിക്കും. എന്നാൽ, പ്രതികൾക്ക് രക്ഷപ്പെടാൻ ഒരു പഴുതുപോലും ഉണ്ടാവരുത്. ഇനിയൊരിക്കലും ഇത്തരമൊരു വിപത്ത് ഉണ്ടാവരുത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.