നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവ ദിവസത്തെ ചില കോളുകള്‍ സംശയാസ്പദമാണെന്നും തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
സംഭവത്തിന് പിന്നാല പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. സുനി പതിവായി ഉപയോഗിക്കുന്ന നമ്പറും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സിം കാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. മൂന്ന് മാസത്തെ രേഖകളാണ് ശേഖരിച്ചത്. ഇതില്‍ സംഭവം നടന്ന അന്നും അതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും നടന്ന ചില വിളികള്‍ സംശയാസ്പദമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിനിമാ രംഗത്തും പുറത്തും പ്രവര്‍ത്തിക്കുന്നവരുടെ കോളുകള്‍ ഇതിലുള്‍പ്പെടും. നടിയെ തട്ടിക്കൊണ്ടു പോകാന്‍ ആരെങ്കിലും സുനിക്ക് ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് സിനിമ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.
Comments