കൊച്ചി :യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ മുഖ്യപ്രതി സുനിൽകുമാർ പൊലീസിന്റെ കസ്റ്റഡിയിലായതായ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ . സംഭവദിവസം നിർമാതാവിന്റെ കാറിലാണു നടി സഞ്ചരിച്ചത്. സിനിമയുടെ ലൊക്കേഷനിൽ ലഹരി എത്തിച്ചിരുന്നു സുനിൽ.പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റൊരു ദിവസത്തേക്കു പരിഗണിക്കാൻ മാറ്റി. ഒളിവിൽ കഴിയുന്ന സുനി കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. സുനി അറസ്റ്റിലായ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം നിഷേധിച്ചു .
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നു മന്ത്രി കെ.കെ.ശൈലജപറഞ്ഞു പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.
Comments