തിരുവനന്തപുരം : കേരള നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. 27നും 28നും ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേല് ചര്‍ച്ച നടക്കും. മാര്‍ച്ച് മൂന്നിന് രാവിലെ ഒമ്പതിന് ധനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കും. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടും ഈ സാമ്പത്തിക വര്‍ഷത്തെ ഉപധനാഭ്യര്‍ഥനയുടെ അന്തിമ പ്രസ്താവനയും സഭയില്‍ അവതരിപ്പിക്കും. ആറ്, ഏഴ്, എട്ട് തീയതികളില്‍ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും.
Comments