2017-2018 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള നിയമസഭാ സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തി. നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നതായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് നേരിടാന്‍ ഊര്‍ജ്ജിത നടപടി തുടങ്ങി. കുടിവെള്ള പ്രശ്നം നേരിടാന്‍ കളക്ടര്‍മാര്‍ക്ക് പ്രത്യേക ഫണ്ട് നല്കി. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തുവെന്ന് പറഞ്ഞ ഗവര്‍ണര്‍, നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും വിമര്‍ശിച്ചു. നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കി. സഹകരണ മേഖല ഒന്നാകെ നിശ്ചലമായെന്നും റവന്യൂ വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Comments