You are Here : Home / News Plus

കശ്മീരില്‍ സൈന്യത്തിന് നേരെ തീവ്രവാദി ആക്രമണം; നാല് മരണം

Text Size  

Story Dated: Thursday, February 23, 2017 06:05 hrs UTC

കശ്മീരില്‍ ഇന്ന് പുലര്‍ച്ചെ സുരക്ഷാ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്ററോളം അകലെ ഷോപ്പിയാനിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്.

മറ്റൊരു സൈനിക ഓപറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന 44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ ആറ് സൈനികര്‍ക്ക് വെടിയേറ്റു. ഇവരില്‍ മൂന്ന് പേര്‍ പിന്നീട് മരണപ്പെടുകയായിരുന്നു. സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായി. വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന ഒരു സ്ത്രീയും വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.