You are Here : Home / News Plus

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര്‍ മരിച്ചു

Text Size  

Story Dated: Thursday, February 23, 2017 08:32 hrs UTC

ട്രെയിനില്‍ നിന്ന് വീണ് മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ചെന്നൈ സെന്റ് തോമസ് മൗണ്ട് സ്റ്റേഷനിലാണ് അപകടം. വ്യാഴാഴ്ച രാവിലെ 9 നാണ് സംഭവം. അമിതമായ തിരക്ക് കാരണം ഏഴു പേരും ട്രെയിനില്‍ വാതില്‍പ്പടിയില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് റെയില്‍വേ പൊലീസ് ഫോഴ്‌സ് സൂപ്രണ്ട് ഡോ. പി. വിജയകുമാര്‍ പറഞ്ഞു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

2015-16 കാലത്ത് ചെന്നൈയില്‍ 13 പേര്‍ ട്രെയിനില്‍ നിന്ന് വീണു മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമിതമായ തിരക്ക് മൂലം വാതില്‍പ്പടിയില്‍ തൂങ്ങി യാത്ര ചെയ്യേണ്ടി വരുന്നതാണ് അപകടത്തിന് കാരണമാകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.