You are Here : Home / News Plus

പാകിസ്താനുമായുള്ള മുഴുവന്‍ നയതന്ത്ര ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചു

Text Size  

Story Dated: Saturday, April 15, 2017 08:45 hrs UTC

കുല്‍ഭൂഷണ്‍ യാദവിനെതിരെ വധശിക്ഷ വിധിച്ച നടപടിയില്‍ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. പാകിസ്താനുമായുള്ള മുഴുവന്‍ നയതന്ത്ര ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചു. സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ച ചര്‍ച്ചയും നടക്കില്ല. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്നത് തുടരുന്നതിനാല്‍ പാകിസ്താനുമായി ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നും അതിനായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യയുടെ തീരുമാനം അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.