You are Here : Home / News Plus

മാതാപിതാക്കളെ വിഷം നല്‍കി കൊല്ലാനും ശ്രമിച്ചിരുന്നതായി കേഡലിന്റെ മൊഴി

Text Size  

Story Dated: Saturday, April 15, 2017 08:47 hrs UTC

നന്ദന്‍കോട് കൂട്ടകൊലക്കേസ് പ്രതി കേഡല്‍ മാതാപിതാക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി മൊഴി നല്‍കി. ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാനായിരുന്നു ശ്രമിച്ചെന്നും കേഡല്‍. ആള്‍ദൈവങ്ങളിലും അനാചാരങ്ങളിലും വിശ്വാസിച്ചിരുന്ന കേഡല്‍ നടത്തിയ ക്രൂരതയുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.അച്ഛനമ്മമാരെയും കൂടപ്പിറപ്പിനെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിനൊടുവിലെന്ന് സമ്മതിക്കുന്നു കേഡല്‍. ഒരു മാസം മുമ്പ്  കൊലപാതക ശ്രമം നടന്നിരുന്നുവെന്നാണ് പുതിയ മൊഴി. ബ്രഡില്‍ വിഷം നല്‍കിയെങ്കിലും, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്നാണ് ബന്ധുക്കളുടെ നിഗമനം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.