You are Here : Home / News Plus

ഇടതുപക്ഷ ഐക്യം തകർന്നു

Text Size  

Story Dated: Sunday, April 16, 2017 12:01 hrs UTC

തിരുവനന്തപുരം: ഭരണം നിലനിർത്താനുള്ള അവസരവാദ കൂട്ടുകെട്ടാണ് ഇടതുമുന്നണി. ആശയപരമായി സിപിഐയും സിപിഐഎമ്മും ഇരുധ്രുവങ്ങളിലായി . നിലവിൽ സിപിഐ പ്രതിപക്ഷത്തിന് സമാനമായി പെരുമാറുന്നത് നല്ലതാണെന്നും എംഎം ഹസൻ പറഞ്ഞു. സിപിഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള അകല്‍ച്ചയും ഇല്ല. യാഥാര്‍ത്ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സിപിഐ എന്നും ഹസന്‍ പറഞ്ഞു. മൂന്നാര്‍, ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയ്ക്കും. സിപിഐഎമ്മിന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഹസന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.