You are Here : Home / News Plus

300ലധികം പാക് സൈറ്റുകള്‍ തകര്‍ത്ത് പാകിസ്താന് മുന്നറിയിപ്പ്

Text Size  

Story Dated: Sunday, April 16, 2017 12:06 hrs UTC

കൊച്ചി:300ലധികം പാക് സൈറ്റുകള്‍ തകര്‍ത്ത് പാകിസ്താന് സൈബര്‍ വാരിയേഴ്‌സ് മുന്നറിയിപ്പ് നല്‍കി .കുല്‍ഭൂഷന്‍ യാദവിന് നീതീ ലഭിക്കുംവരെ പോരാടാന്‍ തന്നെയാണ് സൈബര്‍വാരിയേഴ്‌സ് ആഹ്വാനം ചെയ്യുന്നത്. ഭാരതീയനാണ് അദ്ദേഹമെന്നും, ഭാരതത്തിന്റെ കാവലാളായിരുന്നുവെന്നും, നമ്മുടെ മാത്യരാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ രാപകലില്ലാതെ ഉറക്കമൊഴിച്ച് ഇന്ത്യ മഹാരാജ്യത്തിലെ ഓരോ മണല്‍തരിക്കും സംരക്ഷണം നല്‍കിയവനായിരുന്നുവെന്നും സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അദ്ദേഹം ഇന്നൊരു ആപത്തിലാണെന്നത് കാണാതെ പോകരുത്. സര്‍ക്കാരും മാധ്യമങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചേ മതിയാകൂവെന്നും അവര്‍ പറയുന്നു. ഒരു സരബ്ജിത് സിംഗ് കൂടി നമുക്ക് ഇനി വേണ്ട. പാകിസ്ഥാന്‍ സൈബര്‍സ്‌പേസ് ആക്രമിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രതിഷേധിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹാക്ക് ചെയ്ത മുന്നൂറോളം വെബ്‌സൈറ്റുകളുടെ വിവരങ്ങളും സൈബര്‍ വാരിയേഴ്‌സ് പങ്കുവെക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.