You are Here : Home / News Plus

വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം

Text Size  

Story Dated: Sunday, April 16, 2017 12:08 hrs UTC

ദില്ലി: വിമാനറാഞ്ചല്‍ ഭീഷണിയെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഭീഷണി സന്ദേശം ലഭിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഈ ഗൂഢാലോചനയില്‍ 23 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് കമ്മിഷണര്‍ക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. ഒരു യുവതിയാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇതാരാണെന്നു വ്യക്തമായിട്ടില്ല. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ദില്ലിയടക്കമുള്ള രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിംഗ് അറിയിച്ചു. സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കി കഴിഞ്ഞു. ചെന്നൈയിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, കാമരാജ് ഡൊമസ്റ്റിക് ടെര്‍മിനല്‍ ഗേറ്റുകളിലൂടെയുള്ള സന്ദര്‍ശക പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകള്‍ അടക്കമുള്ള ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സുരക്ഷാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.