You are Here : Home / News Plus

ജിഷ്ണു കേസിലെ നിലപാട് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ സിപിഎം

Text Size  

Story Dated: Sunday, April 16, 2017 12:34 hrs UTC

തിരുവനന്തപുരം: ജിഷ്ണു കേസിലെ നിലപാട് സംബന്ധിച്ച് എല്ലാ ലോക്കല്‍ കമ്മറ്റികളിലും റിപ്പോര്‍ട്ടിങ് നടത്തും. ജില്ലാ കമ്മറ്റികളുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് എതിരായി ഉണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. പാര്‍ട്ടി കുടുംബത്തോട് സര്‍ക്കാര്‍ നീതികാട്ടിയില്ല എന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. വിഷയത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ പ്രാദേശികമായി നേതാക്കള്‍ക്ക് ഇക്കാര്യങ്ങളെ പ്രതിരോധിക്കാന്‍ പരിമിതികളുണ്ടായി. ഈ സാഹചര്യത്തില്‍ എല്ലാ ലോക്കല്‍ കമ്മറ്റികളേയും വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ആലപ്പുഴ ജില്ലാ കമ്മറ്റി പദ്ധതിയിടുകയായിരുന്നു. മറ്റ് ജില്ലകളിലും സമാനമായ ക്യാമ്പയിന്‍ നടത്തണമെന്ന് അവര്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന വ്യപകമായി പ്രചാരണം നടത്താന്‍ തീരുമാനമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.