You are Here : Home / News Plus

തുര്‍ക്കി ഹിത പരിശോധനയിൽ പ്രസിഡന്‍റ് എര്‍ദോഗന് വിജയം

Text Size  

Story Dated: Monday, April 17, 2017 04:46 hrs UTC

പ്രസിഡന്‍റിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതിക്കായുള്ള തുര്‍ക്കി ഹിത പരിശോധനയിൽ പ്രസിഡന്‍റ് തയ്യീബ് എര്‍ദോഗന് വിജയം. 99.45ശതമാനം വോട്ടെണ്ണിയപ്പോള്‍51.37 ശതമാനം വോട്ട് നേടിയ എര്‍ദോഗനെ വിജയിയായി ഇലക്ട്രൽ ബോര്‍ഡ് പ്രഖ്യാപിച്ചു.48.63ശതമാനം ആളുകളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പാര്‍ലമെന്‍ററി ജനാധിപത്യത്തിൽ നിന്ന് പ്രസിഡന്‍ഷ്യൽ രീതിയിലേക്കുള്ള മാറ്റമാണ് പ്രധാന ഭരണഘടനാ ഭേദഗതി. പുതിയ രീതി അനുസരിച്ച് 2029 വരെ എര്‍ദോഗന് അധികാരത്തിൽ തുടരാം. പ്രസിഡന്‍റിന് കൂടുതൽ അധികാരം വരുമ്പോള്‍ പ്രധാനമന്ത്രി പദം തീര്‍ത്തും അപ്രസക്തമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.